New Update
/sathyam/media/media_files/2025/03/31/HxoDLATgwNAURqvVuWge.jpg)
തിരുവനന്തപുരം: കരമനയില്‍ എം.ഡി.എം.എയുമായി സിനിമ അസിസ്റ്റന്റ് ഡയറക്ടര്‍ പിടിയില്‍. വിഴിഞ്ഞം ടൗണ്‍ഷിപ് കോളനിയില്‍ താമസിക്കുന്ന ജസീമി(35)നെയയാണ് ഷാഡോ പൊലീസും കരമന പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 2.08 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു.
Advertisment
ഇന്നലെ രാവിലെ എം.ഡി.എം.എയുമായി കാസര്‍കോഡ് നിന്നു ട്രെയിനില്‍ തമ്പാനൂരില്‍ എത്തിയ ജസീം ബസില്‍ 11ന് കൈമനത്ത് എത്തി. ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെയെത്തിയ പോലീസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us