/sathyam/media/media_files/2025/03/23/Lvw1Xkmcxbgh0aBB9jvU.jpg)
ആലപ്പുഴ: സംസ്ഥാനത്ത് ആയുര്‍ദൈര്‍ഘ്യം കൂടിയത് പെന്‍ഷന്‍ വിതരണത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍. കേരള എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ സ്വാഗതസംഘം രൂപവത്കരണ യോഗം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ആയുര്‍ദൈര്‍ഘ്യം കൂടിയത് പെന്‍ഷന്‍ വിതരണത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സര്‍ക്കാരിന് പെന്‍ഷന്‍ ബാധ്യത കൂട്ടി. ലക്ഷക്കണക്കിന് പേരാണ് കേരളത്തില്‍ പെന്‍ഷന്‍ പറ്റുന്നത്.
ഇതില്‍ 100 വയസുവരെ ജീവിക്കുന്നവരുണ്ട്. മരണസംഖ്യ വളരെ കുറവാണ്. ആരോഗ്യപരിപാലനത്തില്‍ കേരളം മുന്‍പന്തിയില്‍ ആയതാണ് ഇതിന് കാരണം. ആളുകള്‍ ദീര്‍ഘകാലം ജീവിക്കുന്നത് സര്‍ക്കാരില്‍ പെന്‍ഷന്‍ ബാധ്യത വര്‍ധിപ്പിച്ചു.
അതിനര്‍ത്ഥം എല്ലാവരും മരിക്കണമെന്നല്ല. 94 വയസായ എന്റെ അമ്മയും പെന്‍ഷന്‍ വാങ്ങുന്നുണ്ട്. എന്തിനാണ് നിങ്ങള്‍ക്ക് പെന്‍ഷന്‍ എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ടെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.
എന്‍ജിഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരന്‍ അധ്യക്ഷനായി. ആര്‍. നാസര്‍, സി.ബി. ചന്ദ്രബാബു, പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, എ.എം. ആരിഫ്, പി.ഡി. ജോഷി, കെ.ജി. രാജേശ്വരി, കെ.കെ. ജയമ്മ, പി. ഗാനകുമാര്‍, എം.എ. അജിത് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us