അഞ്ചലില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

കുളത്തൂപ്പുഴ സ്വദേശി സജീവാണ് അറസ്റ്റിലായത്. 

New Update
3535

കൊല്ലം:  അഞ്ചലില്‍ പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. കുളത്തൂപ്പുഴ സ്വദേശി സജീവാണ് അറസ്റ്റിലായത്. 

Advertisment

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുമായി പ്രതി സൗഹൃദത്തിലാകുകയും പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.  ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ച പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസിലായത്. ഇതോടെ ആശുപത്രി അധികൃതര്‍ വിവരം അഞ്ചല്‍ പോലീസില്‍ അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment