New Update
/sathyam/media/media_files/2024/10/17/y2zrIv8Q5ALS4xTSidcT.jpg)
ശ്രീകണ്ഠപുരം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച പതിനേഴുകാരനെതിരെ കേസെടുത്തു. തളിപ്പറമ്പ് സ്വദേശി തളിപ്പറമ്പ് മാര്‍ക്കറ്റിലെ സെയില്‍സ്മാനായ പതിനേഴുകാരനെതിരെയാണ് പോക്സോ വകുപ്പ് ചുമത്തി കുടിയാന്‍മല പോലീസ് കേസെടുത്തത്.
Advertisment
പതിനഞ്ചുകാരിയെയും യുവാവിനെയും കാണാതായതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇരുവരെയും പിടികൂടിയിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി പീഡനം സംബന്ധിച്ച് പരാതി നല്‍കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us