New Update
/sathyam/media/media_files/2025/04/29/BuQDAL0vXaNSQrctcVhp.jpg)
കുറ്റ്യാടി: കായക്കൊടി ചങ്ങരംകുളത്ത് വയോധികനെ കാണാതായെന്ന് പരാതി. കണ്ണംകൈ മീത്തല്‍ പൊക്കനെ(ചെക്കോട്ടി-75)യാണ് കാണാതായത്.
Advertisment
ഇന്നലെ രാവിലെ പത്തരയോടെ വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. പിന്നീട് വീട്ടിലേക്ക് മടങ്ങി വരാത്തതിനെത്തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പറശിനിക്കടവിലേക്ക് പോയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സി.സി ടിവി കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മകന്‍ സുരേഷിന്റെ പരാതിയില്‍ കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിവരം ലഭിക്കുന്നവര്‍ കുറ്റ്യാടി പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ വിവരം അറിയിക്കണം: 9497987189, 9497980782, 0496 2597100.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us