കായംകുളത്ത് ഗൃഹപ്രവേശച്ചടങ്ങിലെ സല്‍ക്കാരത്തിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ഒളിവില്‍പ്പോയ ഒന്നാംപ്രതി അറസ്റ്റില്‍

 കായംകുളം ചേരാവള്ളി ആശാന്റെ തറയില്‍ വീട്ടില്‍ രാഹുലി (27)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
4242

കായംകുളം: ചേരാവള്ളിയില്‍ ഗൃഹപ്രവേശച്ചടങ്ങിലെ സല്‍ക്കാരത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റില്‍.  കായംകുളം ചേരാവള്ളി ആശാന്റെ തറയില്‍ വീട്ടില്‍ രാഹുലി (27)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

കൃഷ്ണപുരം കാപ്പില്‍ സ്വദേശിയായ വിഷ്ണുവിനെയാണ് പ്രതി  വടിവാള്‍ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിനു രാത്രി 11ന് ചേരാവള്ളിയിലുള്ള സൂര്യനാരായണന്റെ കൊല്ലകയില്‍ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിന്റെ  സല്‍ക്കാരത്തിനിടെയാണ് സംഭവം. 

കൃത്യത്തിനു ശേഷം ഒന്നാം പ്രതിയായ രാഹുലും രണ്ടാം പ്രതിയായ അദിനാനും ഒളിവില്‍പ്പോകുകയായിരുന്നു. കുപ്രസിദ്ധ ഗുണ്ടയും രണ്ടാം പ്രതിയുമായ അദിനാനെ കാപ്പാ ചുമത്തി തടങ്കലില്‍ പാര്‍പ്പിച്ചുവരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment