New Update
/sathyam/media/media_files/2AkuWKyPEKbBbWG8U60E.jpg)
കൊല്ലം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ തീപിടിത്തം. പുനലൂരില്‍ നിന്നും കായംകുളത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി. ബസിനാണ് തീ പിടിച്ചത്. ബസിന്റെ എഞ്ചിന്‍ ഭാഗം ഉള്‍പ്പെടെ പൂര്‍ണമായും കത്തിനശിച്ചു. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല.
Advertisment
പുനലൂര്‍ നെല്ലിപള്ളിയില്‍ വച്ചാണ് സംഭവം. യാത്രക്കാരുമായി ബസ് ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് എഞ്ചിന്റെ ഭാഗത്ത് നിന്ന് തീ കത്തി പുക ഉയരുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us