എ.ഡി.എം. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവം: പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ചത്തേക്കു മാറ്റി

ഹര്‍ജി ഇന്ന് ഫയലില്‍ സ്വീകരിച്ച കോടതി വ്യാഴാഴ്ച വാദം കേള്‍ക്കും.

New Update
224242

തലശേരി: എ.ഡി.എം. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ചത്തേയ്ക്കു മാറ്റി. 

Advertisment

ഹര്‍ജി ഇന്ന് ഫയലില്‍ സ്വീകരിച്ച കോടതി വ്യാഴാഴ്ച വാദം കേള്‍ക്കും.  പ്രമുഖ അഭിഭാഷകന്‍ കെ. വിശ്വന്‍ മുഖേനയാണ് ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്. പ്രത്യേക ദൂതന്‍ വഴി വക്കാലത്ത് തലശേരിയില്‍ എത്തിച്ചാണ് കെ. വിശ്വന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തത്. 

Advertisment