New Update
/sathyam/media/media_files/2024/12/03/YXQ9Z6tSxkZhGAYNEpBY.jpg)
ആലപ്പുഴ: കളര്‍കോട് അപകടത്തില്‍ മരിച്ച ലക്ഷദ്വീപ് സ്വദേശി ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി. മുഹമ്മദ് ഇബ്രാഹിമിന്റെ മൃതദേഹം എറണാകുളത്ത് ഇന്ന് സംസ്‌കരിക്കും. എറണാകുളം മാര്‍ക്കറ്റ് പള്ളിയിലായിരിക്കും സംസ്‌കാരം നടക്കുക. ഇബ്രാഹിമിന്റെ മാതാപിതാക്കള്‍ രാവിലെ വിമാനമാര്‍ഗം ലക്ഷദ്വീപില്‍ നിന്നും യാത്ര തിരിച്ചു.
Advertisment
എറണാകുളത്തുനിന്ന് കായംകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ ബസും ആലപ്പുഴയിലേക്ക് പോയ ടവേര കാറും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളാണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ശ്രീദീപ് (പാലക്കാട്), ദേവാനന്ദ്, മുഹമ്മദ് ജബ്ബാര്‍ (കണ്ണൂര്‍), ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us