പി.പി. ദിവ്യയോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ സി.പി.എം. നിര്‍ദ്ദേശിച്ചത് ഗത്യന്തരമില്ലാതെ, ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വീണ്ടും സംരക്ഷിക്കും, അന്വേഷണത്തില്‍ സര്‍ക്കാരും സി.പി.എമ്മും വെള്ളം ചേര്‍ക്കരുത്: കെ. സുധാകരന്‍

"ഉപതെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെയുള്ള തിരിച്ചടി ഭയന്നുള്ള താത്കാലിക പിന്മാറ്റം മാത്രമാണിത്"

New Update
5353

കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സര്‍ക്കാരും സി.പി.എമ്മും വെള്ളം ചേര്‍ക്കരുതെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി. എ.ഡി.എമ്മിന്റെ മരണത്തിന് ഉത്തരവാദിയായ പി.പി. ദിവ്യയോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ സി.പി.എം.  നിര്‍ദ്ദേശിച്ചത് ഗത്യന്തരമില്ലാതെ.

Advertisment

ഉപതെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെയുള്ള തിരിച്ചടി ഭയന്നുള്ള താത്കാലിക പിന്മാറ്റം മാത്രമാണിത്. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വീണ്ടും പി.പി. ദിവ്യയെ സംരക്ഷിക്കുന്ന നിലപാട് സി.പി.എം. നേതൃത്വം സ്വീകരിക്കും. ഇതുവരെയുള്ള സി.പി.എമ്മിന്റെ പരാമ്പര്യവും ശൈലിയും പരിശോധിച്ചാലത് വ്യക്തമാണ്. ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് കേസെടുത്തത്. 

മുമ്പ് തലശേരി കുട്ടിമാക്കൂലിലെ സഹോദരിമാരെ അധിക്ഷേപിച്ചതിലും അവരില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിലും ദിവ്യയെ രക്ഷിച്ച സംവിധാനം തന്നെയാണ് ഇപ്പോള്‍ കേസെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.  

Advertisment