അമിതവേഗതയിലെത്തിയ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട്  കാറുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

അപകടത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

New Update
53535

കൊല്ലം: നിയന്ത്രണം വിട്ടുമറിഞ്ഞ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19കാരന് ദാരുണാന്ത്യം. ചെറുവേക്കല്‍ സ്വദേശി എബിനാണ് മരിച്ചത്. അപകടത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

Advertisment

കൊല്ലം ആയൂരില്‍ ഇന്ന് രാവിലെ ആയൂര്‍ കശുവണ്ടി ഫാക്ടറിക്ക് സമീപത്താണ് സംഭവം. അമിതവേഗതയിലെത്തിയ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ എബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment