/sathyam/media/media_files/m2B9rRRFaVg288jAPqJX.jpg)
കൊല്ലം: മൈനാഗപ്പള്ളി അപകടത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പോലീസ് മേധാവി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടു.
അപകടമുണ്ടാക്കിയ ശേഷം കടന്നു കളഞ്ഞ കാറിലുണ്ടായിരുന്നത് ചെയ്യുന്ന തെറ്റിന്റെ ഗൗരവം നന്നായി മനസിലാകുന്ന ഒരു വനിതാ ഡോക്ടറാണെന്ന റിപ്പോര്‍ട്ടുകള്‍ അത്ഭുതപ്പെടുത്തുന്നതാണെന്ന് അവര്‍ പറഞ്ഞു. പ്രതികള്‍ മദ്യപിച്ചിരുന്നതായുള്ള മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്.
സംഭവത്തില്‍ പ്രതികളായ കരുനാഗപ്പളളി സ്വദേശി അജ്മലിനെയും നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടിയേയും അറസ്റ്റ് ചെയ്തിരുന്നു.
ഇന്നലെയാണ് പ്രതികള്‍ സഞ്ചരിച്ച കാര്‍ ഇടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ മരിച്ചത്. റോഡില്‍ തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അജ്മലും ശ്രീക്കുട്ടിയും വാഹനം നിര്‍ത്താതെ കടന്നു കളയുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us