കളരി അഭ്യസിക്കാനെത്തിയ പതിനാലു വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയനാക്കി; പ്രതിക്ക് 12 വര്‍ഷം തടവ്

തിരുവനന്തപുരം നെയ്യാറ്റിന്‍കര കാരോട് പ്ലാമൂട്ട് തൈവിളാകത്ത് മേലേതട്ട് പുത്തന്‍വീട്ടില്‍ പുഷ്‌കര(64) നെയാണ് ശിക്ഷിച്ചത്

New Update
35353335

ചേര്‍ത്തല: കളരി അഭ്യസിക്കാന്‍ വന്ന പതിനാലു വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയനാക്കിയെന്ന കേസില്‍ മധ്യവയസ്‌കന് 12 വര്‍ഷം തടവും ഒരുലക്ഷം പിഴയും ശിക്ഷ വിധിച്ച് ചേര്‍ത്തല പ്രത്യേക അതിവേഗകോടതി (പോക്സോ).

Advertisment

ചേര്‍ത്തലയില്‍ താമസിച്ചിരുന്ന തിരുവനന്തപുരം നെയ്യാറ്റിന്‍കര കാരോട് പ്ലാമൂട്ട് തൈവിളാകത്ത് മേലേതട്ട് പുത്തന്‍വീട്ടില്‍ പുഷ്‌കര(64) നെയാണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് ശിക്ഷ. ശിക്ഷ കാലാവധി ഒരുമിച്ച് അനുഭവിച്ചാല്‍ മതി. കുട്ടി അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് കോടതി ശിപാര്‍ശ ചെയ്തു.

ചേര്‍ത്തലയില്‍ വാടക വീട്ടില്‍ മര്‍മ-തിരുമ്മുകളരി പയറ്റ് സംഘം നടത്തിവരികയായിരുന്നു പ്രതി. ഇവിടെ കളരി അഭ്യസിക്കുന്നതിനായെത്തിയ ആണ്‍കുട്ടിയെ കളരി ആശാനായ പ്രതി കുഴമ്പിടാനെന്ന വ്യാജേന വിളിച്ച് കളരിയോടു ചേര്‍ന്നുള്ള മറ്റൊരു മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 
കളരിയില്‍ പോകാന്‍ മടിച്ച കുട്ടിയോട് മാതാപിതാക്കള്‍ വിവരം തിരക്കുകയായിരുന്നു. പീഡനവിവരം പുറത്തറിഞ്ഞത്. 

Advertisment