ഭാര്യാവീട്ടില്‍വച്ച് യുവാവ് മര്‍ദനമേറ്റു മരിച്ച സംഭവം: ഭാര്യ ഉള്‍പ്പെടെയുള്ള പ്രതികളെ റിമാന്‍ഡ് ചെയ്തു

തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. 

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
6464646464

ഹരിപ്പാട്: ഭാര്യാവീട്ടില്‍വച്ച് ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ വിഷ്ണു (34) മര്‍ദനമേറ്റു മരിച്ച കേസിലെ പ്രതികളെ റിമാന്‍ഡു ചെയ്തു. 

Advertisment

വിഷ്ണുവിന്റെ ഭാര്യ ആറാട്ടുപുഴ തറയില്‍ക്കടവ് തണ്ടാശേരില്‍ വീട്ടില്‍ ആതിര (31), പിതൃസഹോദരങ്ങളായ തണ്ടാശ്ശേരില്‍ ബാബുരാജ് (55), പദ്മന്‍ (53), പൊടിമോന്‍ (51) എന്നിവരെയാണ് ഹരിപ്പാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡു ചെയ്തത്. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. 

ആതിരയെ കൊട്ടാരക്കര സബ് ജയിലിലേക്കും മറ്റുള്ളവരെ മാവേലിക്കര സബ് ജയിലേക്കുമാണ് അയച്ചത്. ചൊവ്വാഴ്ച രാത്രി പത്തിനാണ് വിഷ്ണുവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയത്. ഒന്നര വര്‍ഷത്തിലേറെയായി വിഷ്ണുവും ആതിരയും പിണങ്ങി കഴിയുകയാണ്. ഇവര്‍ക്ക് ആറ് വയസുള്ള കുട്ടിയുമുണ്ട്.

Advertisment