/sathyam/media/media_files/2025/11/02/oip-2025-11-02-12-42-16.jpg)
ചെറിയ അളവില്‍ ഉപ്പ് ഉപയോഗിക്കുന്നത് ദഹനഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കാനും ദഹനത്തെ സഹായിക്കാനും സഹായിക്കും. ഉപ്പുവെള്ളം കവിള്‍ കൊള്ളുന്നത് തൊണ്ടവേദനയ്ക്കും തൊണ്ടയിലെ പഴുപ്പിനും ആശ്വാസം നല്‍കും.
പേശികളുടെ ആരോഗ്യത്തിന് ആവശ്യമായ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്‍ പേശിവലിവ് കുറയ്ക്കാന്‍ കറുത്ത ഉപ്പ് സഹായിക്കും. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതില്‍ സോഡിയം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
കടല്‍ ഉപ്പില്‍ അയഡിന്‍ അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഗ്രന്ഥികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. കറുത്ത ഉപ്പില്‍ സോഡിയം കുറവായതിനാല്‍ രക്തസമ്മര്‍ദ്ദം സന്തുലിതമായി നിലനിര്‍ത്താന്‍ സഹായിക്കും.
കറുത്ത ഉപ്പ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്നും പറയപ്പെടുന്നു. ഉപ്പുവെള്ളം കൊണ്ട് നസ്യം ചെയ്യുന്നത് വാതികമായ തലവേദനയ്ക്ക് ശമനം നല്‍കും. കൂടാതെ, വ്രണങ്ങളില്‍ നിന്ന് രക്തസ്രാവം കുറയ്ക്കാനും നീര്‍ക്കെട്ടുള്ള സന്ധിവേദനയ്ക്ക് കിഴി വയ്ക്കാനും ഇത് ഉപയോഗിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us