കണ്ണൂരില്‍ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒമ്പത് ലക്ഷം  രൂപ കവര്‍ന്നു;  മൂന്നുപേര്‍ പിടിയില്‍

കാസര്‍കോട് സ്വദേശികളായ മുസമ്മില്‍, അഷ്‌റഫ്, ഇരിക്കൂര്‍ സ്വദേശി സിജോയ് എന്നിവരെയാണ്  അറസ്റ്റു ചെയ്തത്. 

New Update
464

കണ്ണൂര്‍: കണ്ണൂരില്‍ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒമ്പത് ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്നുപേര്‍ പിടിയില്‍. കാസര്‍കോട് സ്വദേശികളായ മുസമ്മില്‍, അഷ്‌റഫ്, ഇരിക്കൂര്‍ സ്വദേശി സിജോയ് എന്നിവരെയാണ്  അറസ്റ്റു ചെയ്തത്. 

Advertisment

കഴിഞ്ഞ മാസം അഞ്ചിനാണ് സംഭവം. ബംഗളുരുവില്‍ നിന്നെത്തിയ ഏച്ചൂര്‍ സ്വദേശി റഫീഖിനെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത്.

തട്ടിക്കൊണ്ടു പോയ നാലംഗ സംഘത്തിന് സഹായം ചെയ്തതവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ബംഗളുരുവില്‍ നിന്ന് മടങ്ങുമ്പോള്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ ബസിറങ്ങിയ റഫീഖിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പരിചയക്കാരനായ ഒരു ഓട്ടിറിക്ഷാത്തൊഴിലാളിയാണ് റഫീഖിനെ ആശുപത്രിയില്‍ എത്തിച്ചത്. 

തുടര്‍ന്ന് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ഉപയോഗിച്ചിരുന്ന കാര്‍ സിജോയുടേതാണെന്ന് കണ്ടെത്തിയത്. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment