New Update
/sathyam/media/media_files/2024/10/18/GS24xm8twiZzpvikVYsC.jpg)
കൊട്ടാരക്കര: തൃക്കണ്ണമംഗലില്‍ മകന്‍ പിതാവിനെ കൊലപ്പെടുത്തി. അജിത് നിലയത്തില്‍ തങ്കപ്പന്‍ ആചാരി(82)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ അജിത്തി(45)നെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. സമീപത്തെ ആളൊഴിഞ്ഞ വീടിന്റെ തിണ്ണയില്‍ മദ്യലഹരിയില്‍ കിടന്നിരുന്ന ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.
Advertisment
ഇന്ന് രാവിലെയായിരുന്നു സംഭവം. അജിത്തും തങ്കപ്പനാചാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിതാവിനെ കൊലപ്പെടുത്തിയതായി അജിത്ത് സുഹൃത്തിനെ ഫോണില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോള്‍ വീടിനുള്ളില്‍ കഴുത്തില്‍ തോര്‍ത്ത് മുറുകി മരിച്ച നിലയില്‍ തങ്കപ്പന്‍ ആചാരിയെ കണ്ടെത്തുകയായിരുന്നു.
വിരമിച്ച അഗ്നിശമന ഉദ്യോഗസ്ഥനായിരുന്നു തങ്കപ്പന്‍ ആചാരി. മദ്യപിച്ച് പിതാവും മകനും രാത്രി തര്‍ക്കമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us