/sathyam/media/media_files/xDsdAPsP6bmCMtV7XukF.jpg)
കണ്ണൂര്‍: ബീഹാറിലെ സര്‍വ്വകലാശാലയുടെ വ്യാജ ബി.എഡ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹാജരാക്കിയ പട്ടാന്നൂര്‍ സ്വദേശിനിക്കെതിരേ കേസെടുത്തു.
പട്ടാന്നൂര്‍ കൊടോളി പ്രത്തെ കരിയില്‍ ഹൗസില്‍ ടി. ഹസീനയ്‌ക്കെതിരെയാണ് കേസെടുത്തത്. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നല്‍കിയ പരാതിയിലാണ് കേസ്. ബീഹാറിലെ ബോധ്ഗയയിലുള്ള മഗധ യൂണിവേഴ്സിറ്റിയുടെ ബി.എഡ് സര്‍ട്ടിഫിക്കറ്റാണ് ഹസീന ഹാജരാക്കിയിരുന്നത്.
2019 നവംബറില്‍ നടത്തിയ കെ-ടെറ്റ് കാറ്റഗറി-രണ്ട് പരീക്ഷയില്‍ വിജയിച്ച ഹസീനയുടെ സര്‍ട്ടിഫിക്കറ്റുകള്‍ 2020 ജനുവരി 24ന് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.
മഗധ യൂണിവേഴ്സിറ്റിയുടെ ബി.എഡ് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചപ്പോള്‍ അങ്ങനെയൊരു സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിട്ടില്ലെന്ന് സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കിയതോടെ ഡി.ഇ.ഒ പരാതി നല്‍കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us