New Update
/sathyam/media/media_files/h8N3a7Vzb48bp1kttWtY.jpg)
കണ്ണൂര്‍: കണ്ണൂരില്‍ സി.ബി.ഐ. ഓഫീസര്‍ ചമഞ്ഞ് പണം തട്ടിയ രണ്ടംഗ സംഘം അറസ്റ്റില്‍. തൃശൂര്‍ ശാന്തി നഗര്‍ സ്വദേശി ജിതിന്‍ ദാസ്, അലപ്പുഴ സ്വദേശി ഇര്‍ഫാന്‍ ഇഖ്ബാല്‍ എന്നിവരാണ് അറസ്റ്റിലായത്. 13 ലക്ഷത്തിലധികം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.
Advertisment
ചാലാട് സ്വദേശിയില്‍ നിന്ന് 13 ലക്ഷത്തിലധികം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് സംഭവം. ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് ചാലാട് സ്വദേശിയുടെ മൊബൈല്‍ നമ്പറും അക്കൗണ്ട് ബാലന്‍സും മനസ്സിലാക്കിയ തട്ടിപ്പ് സംഘം സി.ബി.ഐ. ഓഫീസര്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുകയായിരുന്നു.
വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടിയത്. നാട്ടിലെത്തി അറസ്റ്റ് ചെയ്യാതിരിക്കാന്‍ പണം വേണമെന്ന് ഭയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us