New Update
/sathyam/media/media_files/2025/03/20/ZbzIY7e9mgxkUpTHnd7y.jpg)
ആലപ്പുഴ: നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 62കാരന് 110 വര്‍ഷം തടവ് ശിക്ഷ. മാരാരിക്കുളം സ്വദേശി രമണനെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.
ആറ് ലക്ഷം രൂപ പിഴയും വിധിച്ചു.
Advertisment
2019ല്‍ കുട്ടിക്ക് നാല് വയസുള്ളപ്പോള്‍ മുതല്‍ തുടങ്ങിയ പീഡനം 2021 ലാണ് പുറത്ത് അറിഞ്ഞത്. പീഡന വിവരം പുറത്ത് അറിയാതിരിക്കാന്‍ കുട്ടിയെ ഇയാള്‍ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
പ്രതി കുഞ്ഞിനോട് മോശമായി പെരുമാറുന്നത് കണ്ട കുട്ടിയുടെ അമ്മൂമ്മ പോലീസിലും ചൈല്‍ഡ് ലൈനിലും വിവരം അറിയിക്കുകയുമായിരുന്നു. വിവരം മറച്ചുവച്ച പ്രതിയുടെ ഭാര്യയ്‌ക്കെതിരായ കേസില്‍ വിചാരണ നടക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us