New Update
/sathyam/media/media_files/2025/11/12/4c44ca4a-4e88-44bb-982c-05c176daa1e0-2025-11-12-12-41-31.jpg)
പട്ടാണി കടലയില്‍ പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. പട്ടാണി കടലയിലെ ഉയര്‍ന്ന അളവിലുള്ള നാരുകള്‍ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
Advertisment
ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീനും നാരുകളും വിശപ്പ് നിയന്ത്രിക്കാനും വയറു നിറഞ്ഞ പ്രതീതി നല്‍കാനും സഹായിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
പട്ടാണി കടലയുടെ കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്‌സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ദ്ധിക്കുന്നത് തടയാന്‍ സഹായിക്കുന്നു. ഇത് പ്രമേഹമുള്ളവര്‍ക്ക് നല്ലൊരു ഭക്ഷണമാണ്.
ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ സിയും ചര്‍മ്മത്തിന് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുകയും അകാലവാര്‍ദ്ധക്യ ലക്ഷണങ്ങളെ കുറയ്ക്കുകയും ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us