New Update
/sathyam/media/media_files/2025/04/27/DlHpNuzQ94NdwwtWCaTR.jpg)
കോഴിക്കോട്: വിവാഹ സംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ ആളെ പോലീസ് കസറ്റഡിയില്‍ എടുത്തു. കൊടുവള്ളി വെണ്ണക്കാടുണ്ടായ സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട ആട് ഷമീറാണ് അറസ്റ്റിലായത്.
Advertisment
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. സമീപത്തെ കല്യാണ മണ്ഡപത്തിലേക്ക് എത്തിയ ബസ് ആളുകളെ ഇറക്കിയ ശേഷം തിരിക്കാനുള്ള സൗകര്യത്തിനായി പെട്രോള്‍ പമ്പിലേക്ക് കയറ്റുന്നതിനിടെ കാറില്‍ ഉരസിയിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
തുടര്‍ന്ന് ബസിന് നേരെ പന്നിപ്പടക്കം ഉള്‍പ്പെടെ എറിയുകയും മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ക്കുകയുമായിരുന്നു. അക്രമികള്‍ എറിഞ്ഞ രണ്ടു പടക്കങ്ങളില്‍ ഒന്ന് പമ്പിനുള്ളില്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പോലീസ് എത്തി പെട്രോള്‍ പമ്പിന്റെ സമീപത്തു നിന്ന് മാറ്റുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us