നിര്‍മാണത്തിലിരുന്ന ആലപ്പുഴ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നു വീണ സംഭവം: സാങ്കേതിക പിഴവുണ്ടായോയെന്ന് വിദഗ്ധസംഘം പരിശോധിക്കും

ഉയരപ്പാതയുടെ നാല് ഗര്‍ഡറുകളാണ് തകര്‍ന്നുവീണത്. 

New Update
53535

കൊമ്മാടി: നിര്‍മാണത്തിലിരുന്ന ആലപ്പുഴ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നു വീണ സംഭവത്തില്‍ വിദഗ്ധസംഘം പരിശോധന നടത്തും. നിര്‍മാണത്തില്‍ സാങ്കേതിക പിഴവുണ്ടായോയെന്ന് പരിശോധിക്കും. 

Advertisment

ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ബൈപ്പാസില്‍ ബീച്ച് ഭാഗത്ത് നിര്‍മാണത്തിലിരുന്ന ഉയരപ്പാതയുടെ നാല് ഗര്‍ഡറുകളാണ് തകര്‍ന്നുവീണത്.  

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ബലക്ഷയമുണ്ടെന്ന ആക്ഷേപത്തില്‍ വിശദപരിശോധന നടത്തുമെന്ന് സ്ഥലം സന്ദര്‍ശിച്ച്  കളക്ടര്‍ അറിയിച്ചിരുന്നു.

Advertisment