കോഴിക്കോട് ആദിവാസി സ്ത്രീയെ വീട്ടില്‍ക്കയറി  പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

ഈങ്ങാപ്പുഴ കക്കാട് സ്വദേശി ലത്തീഫാണ് അറസ്റ്റിലായത്.

New Update
42424

കോഴിക്കോട്: ആദിവാസി സ്ത്രീയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഈങ്ങാപ്പുഴ കക്കാട് സ്വദേശി ലത്തീഫാണ് അറസ്റ്റിലായത്. താമരശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.

Advertisment

താമരശേരി പുതുപ്പാടിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം. ലൈംഗിക ഉദ്ദേശത്തോടെ സ്ത്രീയുടെ വീടിനുള്ളില്‍ അതിക്രമിച്ചു കയറി സ്ത്രീയെ കടന്നുപിടിച്ചെന്നാണ് കേസ്. തള്ളിമാറ്റി പുറത്തേക്ക് ഓടിയ സ്ത്രീയെ പിന്തുടര്‍ന്ന് വഴിയില്‍ വച്ച് കയറിപ്പിടിച്ചെന്നും പരാതിയില്‍ പറയുന്നു.

Advertisment