/sathyam/media/media_files/2025/03/30/izPNpUviaZTNNXuMrZ4V.jpg)
അമ്പലപ്പുഴ: യാത്രയ്ക്കിടെ ട്രെയിനില്‍നിന്നു തെറിച്ചുവീണ് യുവാവിന് പരിക്ക്. നെയ്യാറ്റിന്‍കര ഉച്ചക്കട തുണ്ടത്തുവീട്ടില്‍ വി. വിനീതി(33)ണ് പരിക്കേറ്റത്. ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ട്രെയിനില്‍ വാതിലിന്റെ സൈഡില്‍ നിന്നപ്പോള്‍ തെറിച്ച് പാളത്തിലേക്കു വീണതാകാമെന്നാണ് നിഗമനം. ശനിയാഴ്ച പുലര്‍ച്ചെ മൂന്നേകാലോടെ തീരദേശപാതയില്‍ ആലപ്പുഴയ്ക്കും അമ്പലപ്പുഴയ്ക്കുമിടയിലാണ് അപകടം.
തിരുവനന്തപുരം ഭാഗത്തേക്കു പോയ മാവേലി എക്‌സ്പ്രസില്‍നിന്നാണ് വിനീത് വീണത്. റെയില്‍വേഅധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പോലീസ് തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങി.
പിന്നീട് നീര്‍ക്കുന്നം കളപ്പുരയ്ക്കല്‍ ഘണ്ടാ കര്‍ണ സ്വാമി ക്ഷേത്രത്തിനു പടിഞ്ഞാറ് കുറ്റിക്കാടിന് സമീപം യുവാവ് വീണു കിടക്കുന്നത് കണ്ടെത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us