ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച്  പോയി; മാതാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍ ചെറിയനാട് മാമ്പ്ര മുറിയില്‍ ഇടമുറി കിഴക്കതില്‍ രഞ്ജിത(27)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

New Update
5353535353

ചാരുംമൂട്: ജന്മനാ ജനിതക വൈകല്യമുള്ള ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച മാതാവ് അറസ്റ്റില്‍. ചെങ്ങന്നൂര്‍ ചെറിയനാട് മാമ്പ്ര മുറിയില്‍ ഇടമുറി കിഴക്കതില്‍ രഞ്ജിത(27)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

നവംബര്‍ 13നാണ് സംഭവം. രഞ്ജിത രണ്ടുവര്‍ഷം മുമ്പ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു. അതില്‍ ഒരു കുഞ്ഞ് പ്രസവത്തോടെ മരിച്ചു. ഒരു കുഞ്ഞിന് ജന്മനാ ജനിതക വൈകല്യം മൂലമുള്ള രോഗത്താല്‍ ചികിത്സയിലായിരുന്നു.

ഭര്‍ത്താവ് വിദേശത്തായതിനാല്‍ ഭര്‍ത്താവിന്റെ പിതാവിനോടും മാതാവിനോടും ഒപ്പമാണ് രഞ്ജിത താമസിച്ചിരുന്നത്. കുഞ്ഞിനെ കഴിഞ്ഞ 13ന് രാത്രി എട്ടിന് ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. 

പിന്നീട് കുഞ്ഞിനെ ഭര്‍ത്താവിന്റെ മാതാവും പിതാവുമാണ് സംരക്ഷിച്ചത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലും മറ്റും ചികിത്സയും നല്‍കി. ഇതിനിടെ മുലപ്പാല്‍ കിട്ടാതെ കുഞ്ഞ് അവശനിലയിലായതിനാല്‍ രഞ്ജിതയെ വിളിച്ചുവരുത്താന്‍ ശ്രമിച്ചെങ്കിലും ഇവര്‍ എത്തിയില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

കുഞ്ഞിനെ സംരക്ഷിക്കണമെന്ന പോലീസ് നിര്‍ദേശിച്ചെങ്കിയലും രഞ്ജിത രഞ്ജിത തയാറായില്ല. ഇതോടെ ഉപേക്ഷിക്കുകയായിരുന്നു. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment