മൈനാഗപ്പള്ളി അപകടം: ഒന്നാം പ്രതി അജ്മലിന് ജാമ്യം

പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

New Update
5353

കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി.

Advertisment

പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, കേസില്‍ മനഃപൂര്‍വമുള്ള നരഹത്യ കുറ്റം നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. കേസിലെ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു.

2024 സെപ്റ്റംബര്‍15നാണ് സംഭവം. അജ്മലും ശ്രീക്കുട്ടിയും സഞ്ചരിച്ച കാറിടിച്ച് കുഞ്ഞുമോള്‍ മരിച്ചത്. മദ്യലഹരിയില്‍ കാറോടിച്ച അജ്മല്‍ വീട്ടമ്മയെ മനപൂര്‍വം കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 

Advertisment