മദ്യപിച്ച് നാട്ടുകാരുമായി സംഘര്‍ഷം; പോലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയില്‍

കോഴിക്കോട് വെള്ളയില്‍ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്.

New Update
535353

കോഴിക്കോട്: നാട്ടുകാരുമായി സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയില്‍. 

Advertisment

കോഴിക്കോട് വെള്ളയില്‍ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്. വീട്ടുപകരണങ്ങളെല്ലാം കത്തിനശിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. 

കഴിഞ്ഞ ദിവസം ഫൈജാസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് വീട് ഭാഗികമായി കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്. 

ഫൈജാസ് മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മദ്യപിച്ചാല്‍ ഇയാള്‍ ശല്യക്കാരനാണെന്നും നാട്ടിലേക്ക് പുറത്തുനിന്ന് ആര് വന്നാലും ചോദ്യം ചെയ്ത് ഇയാള്‍ പ്രശ്‌നങ്ങമുണ്ടാക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.

Advertisment