ഇന്‍സ്റ്റഗ്രാമില്‍ പെണ്‍സുഹൃത്തിന് ഹലോ സന്ദേശം അയച്ചതിന്റെ വിരോധം; യുവാവിനെ തട്ടിക്കൊണ്ടുപോയി വീട്ടില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ഗുരുതര പരിക്ക് 8

അരുക്കുറ്റി സ്വദേശി ജിബിനാണ് മര്‍ദനമേറ്റത്.

New Update
24242

ആലപ്പുഴ: അരൂക്കുറ്റിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വീട്ടില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. അരുക്കുറ്റി സ്വദേശി ജിബിനാണ് മര്‍ദനമേറ്റത്. ഇയാളെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

പ്രഭജിത്, കൂട്ടാളി സിന്തല്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് സഹോദരന്‍ ലിബിന്‍ പറഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. ഇന്‍സ്റ്റഗ്രാമില്‍ പ്രഭജിത്തിന്റെ പെണ്‍സുഹൃത്തിന് ഹലോ സന്ദേശം അയച്ചെന്ന് പറഞ്ഞാണ് മര്‍ദ്ദനമെന്നും ലിബിന്‍ ആരോപിച്ചു. 

Advertisment