New Update
/sathyam/media/media_files/2025/04/21/xc6EpbPLXbyczCvZu9Rl.jpg)
കോഴിക്കോട്: കുറ്റ്യാടിക്കടുത്ത് കക്കട്ടില്‍ മാതാവിനൊപ്പം ഉറങ്ങിക്കിടന്ന ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചനിലയില്‍. അരൂര്‍ ഒതയോത്ത് റിയാസിന്റെ മകള്‍ നൂറ ഫാത്തിമയാണ് മരിച്ചത്.
Advertisment
കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കക്കട്ടിലെ പൊയോല്‍ മുക്കിലെ മാതാവിന്റെ വീട്ടിലാണ് സംഭവം.
ഇന്നലെ രാത്രി കുട്ടി നിര്‍ത്താതെ കരഞ്ഞിരുന്നു. ഇന്ന് രാവിലെ ഒമ്പതരയ്ക്ക് മൂത്ത മകള്‍ നോക്കിയപ്പോഴാണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഉമ്മയുടെ അടുത്ത് ചലനമറ്റ് ശരീരം തണുത്ത നിലയില്‍ കുട്ടിയെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us