New Update
/sathyam/media/media_files/KNzfThvE1tRRoGuFrhXi.jpg)
കണ്ണൂര്‍: പാളിയത്ത് വളപ്പില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടിത്തം. ഫാക്ടറി പൂര്‍ണമായും കത്തി നശിച്ചു. സമീപത്തെ ബ്ലോക്ക് ബോര്‍ഡ്, ജനറേറ്റര്‍, വിനിയര്‍ എന്നിവ കത്തി നശിച്ചു. ആറു ലക്ഷം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. അഴീക്കല്‍ വലിയപറമ്പ് സ്വദേശി ഇ.എം. ഫൈസലിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
Advertisment
പാളിയത്ത് വളപ്പ് ചെക്കിക്കുണ്ടിലെ മുനവറ വുഡ് ഇന്‍ഡസ്ട്രീസില്‍ അര്‍ദ്ധരാത്രിയാണ് സംഭവം. ഗ്യാസ് ചേമ്പറില്‍ നിന്ന് തീ പുറത്തേക്ക് പടര്‍ന്നു പിടിച്ചതാണെന്നാണ് സംശയം. തളിപ്പറമ്പ് ഫയര്‍ സ്റ്റേഷന്‍ സംഘവും കണ്ണൂരില്‍ നിന്നുമുള്ള അഗ്നിശമനസേനയുമാണ് തീയണച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us