തെന്മലയില്‍ യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു; നാലുപേര്‍ അറസ്റ്റില്‍

സംഭവത്തില്‍ ഇടമണ്‍ സ്വദേശികളായ സുജിത്, രാജീവ്, സിബിന്‍, അരുണ്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

New Update
5353535444

കൊല്ലം: തെന്മലയില്‍ യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഇടമണ്‍ സ്വദേശി നിഷാദാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ ഇടമണ്‍ സ്വദേശികളായ സുജിത്, രാജീവ്, സിബിന്‍, അരുണ്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്കാണ് സംഭവം. നിഷാദ് ഒരു സ്ത്രീയുടെ വീട്ടില്‍ എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഭവത്തിന് കാരണം. നിഷാദും സുജിത്തും തമ്മില്‍ വര്‍ഷങ്ങളായി ചില തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. 

Advertisment