New Update
/sathyam/media/media_files/2024/11/18/eatHIUDwQcFoCK2u2KGu.jpg)
കൊല്ലം: കുന്നിക്കോടിന് സമീപം മേലിലയില്‍ ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപിടിത്തം. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചു.
Advertisment
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മേലില കുറ്റിക്കോണത്ത് മന്നാ വില്ലയില്‍ ബിനു ജോര്‍ജിന്റെ വീടിന് മുകളിലായുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us