New Update
/sathyam/media/media_files/2024/11/15/i1cXKu7pj3jtmXcr9hCt.jpg)
കൊല്ലം: കുവൈത്തില്‍ വാഹനാപകടത്തില്‍ കൈതക്കോട് സ്വദേശിനി മരിച്ചു. കൈതക്കോട് വേലംപൊയ്ക മിഥുന്‍ ഭവനത്തില്‍ ജയകുമാരി (51)യാണ് മരിച്ചത്. ഹോം നഴ്‌സായി ജോലി ചെയ്യുകയായിരുന്നു.
Advertisment
കഴിഞ്ഞ ദിവസം ജോലിക്കു പോകാനായി ടാക്‌സിയില്‍ സഞ്ചരിക്കുമമ്പോള്‍ രാവിലെ പതിനൊന്നരയ്ക്ക് കുവൈത്തിലെ ഫര്‍വാനിയയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചെന്നാണു വിവരം.
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് അബ്ബാസിയ നിര്‍വാഹക സമിതിയംഗമായ ജയകുമാരി കുവൈത്തില്‍ തന്നെ ജോലി ചെയ്യുന്ന സഹോദരിയോടൊപ്പമായിരുന്നു താമസം. ഭര്‍ത്താവ്: പരേതനായ ബാബു. മക്കള്‍: പരേതനായ മിഥുന്‍, മീദു. മരുമകന്‍: രാഹുല്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us