ഷൈന്‍ ടോം ചാക്കോ കസ്റ്റമര്‍, ശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി; പ്രമുഖ താരങ്ങള്‍ക്കെതിരേ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി

ആലപ്പുഴയില്‍ പിടിയിലായ തസ്ലീന സുല്‍ത്താനയാണ് ഇരുവര്‍ക്കുമെതിരേ മൊഴി നല്‍കിയത്.

New Update
424242

ആലപ്പുഴ: മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കെതിരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി. ഷൈന്‍ ടോം ചാക്കോ കസ്റ്റമറാണെന്നും ശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറിയെന്നും യുവതി എക്‌സൈസ് സംഘത്തിന് മൊഴി നല്‍കി.

Advertisment

ആലപ്പുഴയില്‍ പിടിയിലായ തസ്ലീന സുല്‍ത്താനയാണ് ഇരുവര്‍ക്കുമെതിരേ മൊഴി നല്‍കിയത്. ഇരുവരുമായുള്ള ബന്ധത്തിന്റെ ഡിജിറ്റല്‍ തെളിവുകള്‍ എക്‌സൈസിന് ലഭിച്ചു. യുവതിക്ക് സിനിമ മേഖലയിലെ മറ്റ് ഉന്നതരുമായും ബന്ധമുണ്ടെന്നാണ് വിവരം. 

രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് ചെന്നൈ സ്വദേശിനി തസ്ലിമ സുല്‍ത്താനയെ എക്‌സൈസ് പിടികൂടിയത്. ഇവര്‍ക്കൊപ്പം മക്കളുമുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ആലപ്പുഴ മാരാരിക്കുളത്തെ റിസോര്‍ട്ടില്‍ നിന്നാണ് ഇവരെ പിടികൂടുന്നത്.

യുവതിക്കൊപ്പം മണ്ണഞ്ചേരി സ്വദേശിയായ ഫിറോസ് എന്നയാളെയും എക്‌സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എറണാകുളത്ത് നിന്നും ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് വില്‍പ്പന നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം. തായ്ലന്‍ഡില്‍ നിന്നാണ് ഇവര്‍ക്ക് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന.

Advertisment