ചെങ്ങന്നൂരില്‍ ലോട്ടറി വില്‍പനക്കാരന്‍  പാമ്പുകടിയേറ്റു മരിച്ചു

ഞാഞ്ഞൂക്കാട് പട്ടന്റയ്യത്ത് സുദര്‍ശനനാ(53)ണ് മരിച്ചത്.

New Update
42424

ചെങ്ങന്നൂര്‍: ലോട്ടറി വില്‍പനക്കാരന്‍ പാമ്പുകടിയേറ്റു മരിച്ചു. ഞാഞ്ഞൂക്കാട് പട്ടന്റയ്യത്ത് സുദര്‍ശനനാ(53)ണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയ്ക്കു വീട്ടുമുറ്റത്തുനിന്നാണ് പാമ്പുകടിയേറ്റത്.

Advertisment

വീട്ടുകാര്‍ ഉടന്‍ മാവേലിക്കര ഗവ.ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകവെ മരിക്കുകയായിരുന്നു. ഭാര്യ: സുലോചന. മക്കള്‍: ആദര്‍ശ്, അര്‍ച്ചന.

Advertisment