New Update
/sathyam/media/media_files/2024/11/10/UOw5dyPpvXImXv4o9Dlz.jpg)
കൊല്ലം: ചെറുമകളെ ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിക്ക് 62 വര്‍ഷം കഠിനതടവിനും പിഴയും ശിക്ഷ വിധിച്ച് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. കഠിന തടവിന് പുറമേ 2.5 ലക്ഷം രൂപ പിഴയും അടയ്ക്കാന്‍ ഉത്തരവിട്ടു. പിഴ നല്‍കിയില്ലെങ്കില്‍ രണ്ടര വര്‍ഷം അധിക തടവ് പ്രതി അനുഭവിക്കണം.
Advertisment
കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. കുട്ടി പ്രതിയുടെ പൂര്‍ണ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന സമയത്തായിരുന്നു ലൈംഗികമായി ഉപദ്രവിച്ചത്. സംഭവത്തില്‍ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us