കണ്ണൂരില്‍ കുറുക്കന്റെ ആക്രമണം; രണ്ട് വയസുള്ള  കുട്ടി ഉള്‍പ്പെടെ ആറുപേര്‍ കടിയേറ്റ് ചികിത്സയില്‍

പരിക്കേറ്റവര്‍ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

New Update
353535

കണ്ണൂര്‍: മാട്ടൂലില്‍ കുറുക്കന്റെ ആക്രമണത്തില്‍ രണ്ട് വയസുള്ള കുട്ടി ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്. വീടിന്റെ പുറത്ത് നിന്ന് കളിക്കുകയായിരുന്ന കുട്ടിയുടെ രണ്ട് കാലിനും കണ്ണിന്റെ ഭാഗത്തും കടിയേറ്റു. സ്‌കൂളില്‍ പോകുകയായിരുന്ന വിദ്യാര്‍ത്ഥിയേയും കുറുക്കന്‍ കടിച്ചു.

Advertisment

ഒരു മധ്യവസ്‌കനും മാട്ടൂല്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിന് സമീപത്ത് വീട്ടിനുള്ളില്‍ കയറി രണ്ട് വയസുള്ള കുട്ടികള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഒളിയങ്കര പള്ളി കിഴക്ക് ഭഗത്ത് യുവാവിന്റെ വിരല്‍ കടിച്ചെടുത്തു. രാത്രി ആറുതെങ്ങ് ബസ്റ്റോപ്പിന് സമീപത്ത് നിന്ന ഒരാളെയും കുറുക്കന്‍ ആക്രമിച്ചു. പരിക്കേറ്റവര്‍ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

Advertisment