New Update
/sathyam/media/media_files/2024/12/11/X8XmEu6VMO2iX2DLT7QY.jpg)
ആലപ്പുഴ: കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി ചൊറിയണം തേച്ച സംഭവത്തില്‍ ഡി.വൈ.എസ്പിക്ക് ഒരു മാസം തടവും ആയിരം രൂപ പിഴയും വിധിച്ച് ചേര്‍ത്തല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി.
Advertisment
ആലപ്പുഴ ഡി.വൈ.എസ്പി മധു ബാബുവിനെയാണ് ശിക്ഷിച്ചത്. 18 വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് വിധി വന്നത്. അന്ന് ചേര്‍ത്തല എസ്.ഐയായിരുന്നു മധുബാബു. കൂടെയുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിളിനേയും കോടതി ശിക്ഷിച്ചിട്ടുണ്ട്.
2006 ഓഗസ്റ്റിലായിരുന്നു സംഭവം. 2007ലാണ് പരാതിയില്‍ പോലീസ് കേസെടുക്കുന്നത്. കയര്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം സമീപ പ്രദേശങ്ങളെ മലിനീകരിക്കുന്നുവെന്ന പരാതി നല്‍കുകയും ഇതിനെതിരേ സമരം ചെയ്യുകയും ചെയ്തിരുന്ന സിദ്ധാര്‍ഥന്‍ എന്നയാളെ മധു ബാബു കസ്റ്റഡിയിലെടുത്ത് ചൊറിയണം പ്രയോഗം നടത്തിയെന്നാണ് കേസ്. സമരവുമായി ബന്ധപ്പെട്ടാണ് സിദ്ധാര്‍ഥനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us