ആണ്‍സുഹൃത്തിനൊപ്പമിരുന്ന പെണ്‍കുട്ടിയെ പോലീസ് ചമഞ്ഞ്  തട്ടിക്കൊണ്ടുപോയി; വ്യാപാരി അറസ്റ്റില്‍

കൊല്ലം പെരിനാട് കടവൂര്‍ സ്വദേശിയും സുഗന്ധ വ്യഞ്ജനത്തൈ വ്യാപാരിയുമായ വിഷ്ണുലാലാ (34)ണ് അറസ്റ്റിലായത്. 

New Update
757

കൊല്ലം: ശാസ്താംകോട്ടയില്‍ പോലീസ് ചമഞ്ഞ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍. കൊല്ലം പെരിനാട് കടവൂര്‍ സ്വദേശിയും സുഗന്ധ വ്യഞ്ജനത്തൈ വ്യാപാരിയുമായ വിഷ്ണുലാലാ (34)ണ് അറസ്റ്റിലായത്. 

Advertisment

കഴിഞ്ഞ ദിവസമാണ് സംഭവം. ശാസ്താംകോട്ട തടാകതീരത്ത് ആണ്‍സുഹൃത്തിനൊപ്പം ഇരുന്ന പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 19കാരിയെ പോലീസാണെന്ന് പറഞ്ഞ് പ്രതി കൊണ്ടുപോകുകയായിരുന്നു. 

ഇരുവരോടും ഇയാള്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ആധാര്‍ കാര്‍ഡ് പരിശോധിച്ചശേഷം സമീപത്തുള്ള ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു.

യുവാവിനോട് നടന്നുവരാനും പെണ്‍കുട്ടിയോട് കാറില്‍ കയറാനുമാണ് ആവശ്യപ്പെട്ടത്. ഇതിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയുമായി കടന്നു കളയുകയായിരുന്നു. 

യുവാവ് ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്താനായി ശാസ്താംകോട്ട പൊലീസ് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശമയച്ചു. 

കാക്കി സോക്സ് ധരിച്ച ഒരാള്‍ രാവിലെ മുതല്‍ തടാകതീരത്ത് ഉണ്ടായിരുന്നെന്നും അയാള്‍ പിങ്ക് പോലീസുമായി സംസാരിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പിങ്ക് പോലീസ് വിഷ്ണുലാലിനെ ബന്ധപ്പെട്ട് തന്ത്രപരമായി വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. 

പലയിടത്തും കാറില്‍ കറക്കിയശേഷം കടപുഴ പാലത്തിന് സമീപം യുവതിയെ ഇറക്കിവിട്ടതായി ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടി വീട്ടിലെത്തിത്തിയെന്ന് ഉറപ്പിക്കുകയായിരുന്നു. 

Advertisment