സ്വകാര്യബസില്‍ പരിശോധന; കണ്ണൂരില്‍  ബ്രൗണ്‍ ഷുഗറുമായി രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

ഇവരില്‍ നിന്നും 24 ഗ്രാം ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തി. 

New Update
53535

കണ്ണൂര്‍: ബ്രൗണ്‍ ഷുഗറുമായി രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. കോഴിക്കോട് അത്തോളിയിലെ എന്‍. ദിവ്യ (36), തലശേരി മൊട്ടാമ്പ്രത്തെ ഫാത്തിമ ഹബീബ (25), തോട്ടട സമാജ്വാദി കോളനിയിലെ മഹേന്ദ്രന്‍ റെഡ്ഡി (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 24 ഗ്രാം ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തി. 

Advertisment

രഹസ്യവിവരത്തെത്തുടര്‍ന്ന് തളാപ്പില്‍ വച്ച് കാസര്‍കോഡ് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കവെയാണ് പ്രതികള്‍ പിടിയിലായത്.

Advertisment