New Update
/sathyam/media/media_files/xDsdAPsP6bmCMtV7XukF.jpg)
കണ്ണൂര്‍: മൂന്ന് വീട്ടിലെ പറമ്പുകളില്‍ നിന്ന് ചന്ദനമരങ്ങള്‍ മുറിച്ച് കാറില്‍ കടത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍. മാലൂര്‍ സ്വദേശി എ. ഷാജഹാനാ(41)ണ് രണ്ടു മാസത്തിനുശേഷം പിടിയിലായത്.
Advertisment
ചന്ദനക്കടത്തിന് ഉപയോഗിച്ച ആള്‍ട്ടോ കാര്‍ കസ്റ്റഡിയിലെടുത്തു. ഓഗസ്റ്റ് ഒന്നിന് രാത്രിയാണ് ആദികടലായി അമ്പലത്തിന് സമീപത്തെ മൂന്ന് വീട്ടുപറമ്പുകളില്‍ നിന്ന് ചന്ദനമരങ്ങള്‍ മോഷ്ടിച്ചത്.
മഴു, കയര്‍ എന്നിവ സ്ഥലത്തു തന്നെ ഉപേക്ഷിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് കാറിനെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. തുടര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us