New Update
/sathyam/media/media_files/2024/10/17/PWeAQfWxUxq0LhtJpdkh.jpg)
കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
Advertisment
ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു. വിഷയം ജില്ലാ കമ്മിറ്റി പരിശോധിച്ച ശേഷം തീരുമാനമെടുക്കും. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പത്തനംതിട്ട പാര്‍ട്ടി കമ്മിറ്റിയുടെ ആവശ്യം.
കണ്ണൂരിലെയും പത്തനംതിട്ടയിലേയും കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം പാര്‍ട്ടി സംസ്ഥാന നേതൃത്വം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us