കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് നിര്‍മാണ പ്രവൃത്തിക്കിടെ ഷോക്കേറ്റ് രണ്ട് അതിഥി തൊഴിലാളികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ഇന്ന് ഉച്ചയ്ക്ക് 12.15നാണ് സംഭവം

New Update
13131

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് നിര്‍മാണ പ്രവൃത്തിക്കിടെ ഷോക്കേറ്റ് അപകടം. രണ്ട് അതിഥി തൊഴിലാളികള്‍ക്കാണ് ഷോക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Advertisment

ഇന്ന് ഉച്ചയ്ക്ക് 12.15നാണ് സംഭവം. ട്രെയിന്‍ പോകുന്ന മെയിന്‍ ലൈനിന്റെ പൈപ്പില്‍ നിന്നും ഷോക്കേറ്റതെന്നാണ് ലഭിക്കുന്ന വിവരം. കൊയിലാണ്ടി പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.

Advertisment