സി.പി.എം. നേതാക്കളുടെ മക്കളെ വീട്ടില്‍ക്കയറി വലിച്ചിറക്കി കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചെന്ന് പരാതി; പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഒരു പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തു. 

New Update
35353331

മലപ്പുറം: എരമംഗലം പുഴക്കരയിലെ പോലീസ് അതിക്രമത്തില്‍ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഒരു പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തു. 

Advertisment

പെരുമ്പടപ്പ് പോലീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാന്‍ സോമന്‍, സിവില്‍ പോലീസ് ഓഫീസര്‍ യു. ഉമേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

സിവില്‍ പൊലീസ് ഓഫീസര്‍ ജെ. ജോജയെ കോട്ടയ്ക്കലിലേക്ക് സ്ഥലം മാറ്റി. സംഭവത്തില്‍ സി.പി.എം. നേതൃത്വം പോലീസുകാര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. 

സി.പി.എം. നേതാക്കളുടെ മക്കളായ വിദ്യാര്‍ത്ഥികളെ വീട്ടില്‍ക്കയറി വലിച്ചിറക്കി കൊണ്ടുപോയി പോലീസ് ക്രൂരമായി മര്‍ദിച്ചെന്നാണ് ആരോപണം. ലാത്തികൊണ്ട് പല്ല് അടിച്ചു തകര്‍ത്തെന്നും പുറത്തും നെഞ്ചിലും അടിച്ചു പരിക്കേല്‍പ്പിച്ചെന്നും സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചുവെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് പോലീസിനെതിരെ ഉയര്‍ന്നത്.

Advertisment