മലപ്പുറത്ത് റിസോര്‍ട്ടിലെ പൂളില്‍ കാല്‍വഴുതിവീണ് ഏഴു വയസുകാരന് ദാരുണാന്ത്യം

മലപ്പുറം കൂട്ടിലങ്ങാടി പഴമള്ളൂര്‍ അഷ്മില്‍ എന്ന കുട്ടിയാണ് മരിച്ചത്. 

New Update
131

മലപ്പുറം: റിസോര്‍ട്ടിലെ പൂളില്‍ മുങ്ങി ഏഴു വയസുകാരന്‍ മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി പഴമള്ളൂര്‍ അഷ്മില്‍ എന്ന കുട്ടിയാണ് മരിച്ചത്. 

Advertisment

മലപ്പുറം കക്കാടംപോയിലിലെ ഏദന്‍സ് ഗാര്‍ഡന്‍ എന്ന റിസോര്‍ട്ടിലെ പൂളില്‍ വച്ചാണ് അപകടമുണ്ടായത്. കുട്ടി പൂളിലേക്ക് കാല്‍ വഴുതി വീണെന്നാണ് നിഗമനം. 

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കുട്ടിയെ ഉടന്‍ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവധി ആഘോഷത്തിനായി എത്തിയതായിരുന്നു ഏഴുവയസുകാരന്റെ കുടുംബം. 

Advertisment