New Update
/sathyam/media/media_files/2025/04/03/VtSkyARnjzyTFOeq3KA5.jpg)
ആലപ്പുഴ: മാന്നാറില്‍ കള്ളുഷാപ്പിലുണ്ടായ സംഘര്‍ഷത്തില്‍ മദ്യക്കുപ്പി പൊട്ടിച്ചുള്ള ആക്രമണത്തില്‍ യുവാവിന് കുത്തേറ്റു. മാന്നാര്‍ മുല്ലശേരിക്കടവ് റാന്നി പറമ്പില്‍ പീറ്ററി(35)നാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisment
സംഭവത്തില്‍ മാന്നാര്‍ വിഷവര്‍ശേരിക്കര അമ്പഴത്തറ വടക്കേതില്‍ അനു സുധ(44)നെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി ഒമ്പതിന് മാന്നാര്‍ തട്ടാരമ്പലം റോഡില്‍ സ്ഥിതിചെയ്യുന്ന കള്ള് ഷാപ്പിലാണ് സംഭവം. പ്രതി സുധനും മറ്റൊരാളുമായുണ്ടായ സംഘര്‍ഷത്തിനിടയില്‍ പിടിച്ചുമാറ്റാന്‍ എത്തിയ പീറ്ററിനെ പ്രതി മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us