കോഴിക്കോട് വില്‍പ്പനയ്‌ക്കെത്തിച്ച നാലു കിലോ കഞ്ചാവുമായി സ്ത്രീ പിടിയില്‍

വെസ്റ്റ്ഹില്‍ കോനാട് ബീച്ച് ചേക്രയില്‍ വളപ്പില്‍ ഹൗസില്‍ കമറുനീസ സി.പിയെയാണ് പിടികൂടിയത്.

New Update
311313

കോഴിക്കോട്: നഗരത്തിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി സ്ത്രീ പിടിയില്‍. വെസ്റ്റ്ഹില്‍ കോനാട് ബീച്ച് ചേക്രയില്‍ വളപ്പില്‍ ഹൗസില്‍ കമറുനീസ സി.പിയെയാണ് പിടികൂടിയത്.

Advertisment

4 കിലോ 331 ഗ്രാം കഞ്ചാവ് ഇവരുടെ ഷോള്‍ഡര്‍ ബാഗില്‍ നിന്നും കണ്ടെത്തി. മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് ട്രയിന്‍ മാര്‍ഗമാണ് കഞ്ചാവ് എത്തിച്ചത്. 

റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിന്നും ഇന്ന് രാവിലെയാണ് പ്രതി പിടിയിലായത്. മുമ്പ് ബ്രൗണ്‍ ഷുഗറും, രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയതിന് കുന്ദമംഗലം സ്റ്റേഷനില്‍ പ്രതിക്കെതിരെ കേസുണ്ട്. 
കോഴിക്കോട് എക്സൈസില്‍ മൂന്ന് കഞ്ചാവ് കേസും ഇവര്‍ക്കെതിരേയുണ്ട്. 

കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും എസ്.ഐ സുലൈമാന്‍ ബിയുടെ നേത്യത്വത്തിലുള്ള ടൗണ്‍ പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. 

Advertisment