New Update
/sathyam/media/media_files/2025/03/27/3reEB8M7aoYImN1sOjcZ.jpg)
മലപ്പുറം: വളാഞ്ചേരിയില്‍ ലഹരി സംഘത്തിലുള്ള ഒമ്പത് പേര്‍ക്ക് എച്ച്.ഐ.വി. ബാധ സ്ഥിരീകരിച്ചു. ആറുപേര്‍ മലയാളികളും മൂന്നുപേര്‍ ഇതരസംസ്ഥാനത്തൊഴിലാളികളുമാണ്. ലഹരി കുത്തിവയ്ക്കാന്‍ ഒരേ സിറിഞ്ച് ഉപയോഗിച്ചതാകാം രോഗം പകരാന്‍ ഇടയാക്കിയതെന്ന് ഡി.എം.ഒ. അറിയിച്ചു.
Advertisment
രണ്ട് മാസം മുമ്പ് കേരള എയ്സ്ഡ് സൊസൈറ്റി ഹൈ റിസ്‌ക് പോപ്പുലേഷന്റെ ഇടയില്‍ നടത്തിയ സര്‍വേയില്‍ ഒരാള്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ലഹരി സംഘത്തിലേക്ക് എത്തിയത്.
പിന്നീട് സംഘത്തിലുള്ള എല്ലാവര്‍ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗബാധയുള്ളവരുടെ കുടുംബാംഗങ്ങളെ അടക്കം ഉള്‍പ്പെടുത്തി ആരോഗ്യവകുപ്പ് സ്‌ക്രീനിങ് തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us