New Update
/sathyam/media/media_files/2025/04/05/I9RlSZo35lT9D6ic5lXw.jpg)
മലപ്പുറം: ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് താനൂര്‍ പോലീസ് സ്റ്റേഷനിലെത്തി പോലീസിനോട് പറഞ്ഞ് യുവാവ്. തുടര്‍ന്ന് യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി.
Advertisment
വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്നുണ്ട്. ലഹരി ഉപയോഗം തുടങ്ങാന്‍ എളുപ്പമാണെന്നും എന്നാല്‍ നിര്‍ത്താന്‍ കഴിയില്ലെന്നും യുവാവ് പോലീസിനോട് പറഞ്ഞു.
ലഹരിയില്‍ മോചിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ നല്‍കുമെന്ന് ബോധവത്ക്കരണത്തിനിടെ താനൂര്‍ ഡിവൈഎസ്പി പറഞ്ഞിരുന്നു. തുടര്‍ന്നാണ് യുവാവ് സഹായാഭ്യര്‍ഥനയുമായി പോലീസിനെ സമീപിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us